എടവിലങ്ങിൽ പലയിടങ്ങളിലായി ചായക്കടകളിൽ മോഷണം
കൊടുങ്ങല്ലൂർ: എടവിലങ്ങിൽ ചായക്കടകളിൽ മോഷണം. എടവിലങ്ങ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് സമീപം വെലിപ്പറമ്പിൽ ബഷീറിൻ്റെ ഉടമസ്ഥതയിലുള്ള ബജിക്കട,
വത്സാലയത്തിന് സമീപം പാലത്തിങ്കൽ അനീഷിൻ്റെ ജയശ്രീ തട്ടുകട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. സ്ഥാപനങ്ങളുടെ താഴ് തകർത്താണ് മോഷണം നടത്തിയത്.ബജിക്കടയില ചില്ലറപ്പെട്ടിയിലും, ചാരിറ്റി ബോക്സിസിലുമുണ്ടായിരുന്ന മൂവ്വായിരത്തോളം രൂപ നഷ്ടപ്പെട്ടു. ജയശ്രീ തട്ടുകടയിൽ നിന്നും 600 രൂപ നഷ്ടപ്പെട്ടു. രാവിലെ കടകൾ തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
Leave A Comment