കോഴി കൂടിൽ നിന്നും മലമ്പാമ്പിനെ പിടികൂടി
ആളൂർ: കോഴി കൂടിൽ നിന്നും മലമ്പാമ്പിനെ പിടികൂടി. താഴേക്കാട് കണിച്ചു കുന്നത്ത് ഫ്രാൻസിന്റെ വീടിന്റെ കോഴിക്കൂട്ടിൽ നിന്നാണ് 10 അടിയോളം നീളമുള്ള മലമ്പാമ്പിനെ പിടികൂടിയത്.ഞായറാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. കോഴികളുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കോഴികൂടിനകത്ത് ഭീമൻ മലമ്പാമ്പിനെ കണ്ടത്. ഉടനെ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനപാലകർ എത്തി പാമ്പിനെ പിടികൂടി ഉൾവനത്തിൽ കൊണ്ടുവിട്ടു.
Leave A Comment