പ്രാദേശികം

അതിരപ്പിള്ളി മലക്കപ്പാറ പാതയിൽ വീണ്ടും വഴി തടഞ്ഞ് കബാലി

അതിരപ്പിള്ളി: ഇന്ന് രാവിലെ അടിച്ചിൽ തൊട്ടി ആദിവാസി ഊരിൽ നിന്നും രോഗിയുമായി വന്ന ആംബുലൻസിന് മുൻപിലാണ് പെൻസ്റ്റോക്കിന് സമീപം വെച്ച് മുക്കാൽ മണിക്കൂറോളം വഴി തടഞ്ഞു കബാലി നിന്നത്. 

പന മറിച്ചിട്ട് തിന്നു കൊണ്ട് റോഡിൽ നിന്നും കബാലി മാറാതെ നിലയുറപ്പിച്ചതോടെ ആംബുലൻസ് ഡ്രൈവർ അശോകൻ വനപാലകരെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് വാനപാലകരെത്തി പടക്കം പൊട്ടിച്ചും ഒച്ചയെടുത്തും ആനയെ വഴിയിൽ നിന്നും മാറ്റുകയായിരുന്നു.

Leave A Comment