മാളയിൽ ബസ് യാത്രക്കിടെ യുവതി കുഴഞ്ഞു വീണു മരിച്ചു
മാള: കുഴൂർ താണിശ്ശേരി കരിപ്പാത്ര ഇന്ദു വിശ്വകുമാറാണ് (39 ) മരിച്ചത്. എടവിലങ് ഗ്രാമ പഞ്ചായത്തിലെ ഐസിഡിഎസ് സൂപ്പർവൈസർ ആയ ഇന്ദു ജോലിക്ക് പോകുന്നതിനായി ബുധനാഴ്ച രാവിലെ പാറപ്പുറത്ത് നിന്നും ബസിൽ കയറിയതായിരുന്നു. യാത്രക്കിടയിൽ വലിയപറമ്പ് ഭാഗത്ത് എത്തിയപ്പോഴേക്കും ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് അതെ ബസിൽ തന്നെ യുവതിയെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Leave A Comment