വേൾഡ് വൈഡ് ബുക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി കൊടുങ്ങല്ലൂർ സ്വദേശി
കൊടുങ്ങല്ലൂർ: കരൂപടന്നയിൽ താമസിക്കുന്ന അൻസാർ അബ്ബാസ് മെന്റലിസം എന്ന കലയിൽ വേൾഡ് വൈഡ് ബുക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി. മനസ്സുവായന എന്ന രീതിയിൽ അറിയപ്പെടുന്ന മെന്റലിസം എന്ന കല ഇന്ന് ലോകത്ത് തന്നെ വളരെ ശ്രദ്ധേയമായ കലയാണ്, മറ്റുള്ളവരുടെ മനസ്സിലെ പേരുകൾ പറയുക, ഫോൺ ലോക് തുറക്കുക, തുടങ്ങി മറ്റുള്ളവരെ ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്നതായി തോന്നിപ്പിക്കുക രീതിയിലുള്ള ഒരു കലാരൂപമാണ് മെന്റലിസം.
മുന്നിലിരിക്കുന്ന വസ്തുക്കളെ കണ്ണുകൾ കൊണ്ടും, വാക്കുകൾ കൊണ്ടും ചലിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ടെലികിനസിസ് എന്ന ഇനത്തിൽ 2024 ആഗസ്റ്റ് 25 നു എറണാകുളം അങ്കമാലിയിൽ വെച്ചാണ് വേൾഡ് വൈഡ് ബുക് ഓഫ് റെക്കോർഡ് അറ്റംപ്റ്റ് നടന്നത്.
എറിയാട് കൊച്ചിക്കപറമ്പിൽ വീട്ടിൽ അബ്ബാസ്, നജ്മ ദമ്പതികളുടെ മകനാണ് അൻസാർ അബ്ബാസ്. കൊച്ചിയിൽ ഈസി ട്രാൻസ് എന്ന കമ്പനിയിൽ കണ്ടെയ്നർ ഡ്രൈവറായി ജോലി ചെയ്യുന്ന അൻസാർ, മെൻ്റലിസ്റ്റും ഹിപ്‌നോട്ടിസ്റ്റും, സൈക്കോളജി കൗൺസിലറും കൂടിയാണ്.
Leave A Comment