തൃക്കൂര്‍ പച്ചളിപ്പുറത്ത് ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു
തൃക്കൂര്‍: പച്ചളിപ്പുറത്ത് ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു. കൊട്ടേക്കാട്ടില്‍ ഉഷയുടെ ഓടിട്ട വീടാണ് തകര്‍ന്നത്. ഞായറാഴ്ച രാവിലെ 10.30നാണ് സംഭവം. ഉഷ പുറത്തേക്കിറങ്ങിയ സമയത്താണ് വീട് തകര്‍ന്നത്.തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, പഞ്ചായത്തംഗങ്ങളായ ജിഷ ഡേവീസ്, സൈമണ്‍ നമ്പാടന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Leave A Comment