പ്രാദേശികം

എടത്തിരുത്തി ഏറാക്കൽ റോഡിൽ ബൈക്ക് കുളത്തിൽ വീണു; ബൈക്ക് യാത്രികൻ പരിക്കേൽകാതെ രക്ഷപ്പെട്ടു

എടത്തിരുത്തി: ഏറാക്കൽ റോഡിൽ ബൈക്ക് കുളത്തിൽ വീണു. ബൈക്ക് യാത്രികൻ പരിക്കേൽകാതെ രക്ഷപ്പെട്ടു. ചെന്ത്രാപ്പിന്നി സി.വി. സെന്ററിനടുത്ത് തേവർക്കാട്ടിൽ സായൂജാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ അർദ്ധ രാത്രിയിലാണ്  സംഭവം. ഇന്നലെ ഏറാക്കൽ റോഡിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വലിയ ഗർത്തം രൂപപ്പെട്ടിരുന്നു. 

ഇതറിയാതെ രാത്രി ഇതു വഴി വന്ന സായൂജ് റോഡിലെ കുഴിയിൽ വിഴാതിരിക്കാൻ പടിഞ്ഞാറെ സൈഡിലൂടെ കടന്നപ്പോഴാണ് പാടത്തെ കുളത്തിലേക്ക് ബൈക്ക് വീണത്.  സായൂജ് ബൈക്കിൽ നിന്ന് ചാടി രക്ഷപ്പെട്ടു. സാധാരണ പൈപ്പ് പൊട്ടിയ ഭാഗത്ത് റിബ്ബൺ കെട്ടി അപകട മുന്നറിയിപ്പ് വെക്കാറുണ്ടെങ്കിലും ഇന്നലെ അതുണ്ടായിരുന്നില്ലെന്ന് പറയുന്നു. കുളത്തിൽ നിന്ന് ബൈക്ക് നാട്ടുകാർ ചേർന്ന് പുറത്തെടുത്തു.

Leave A Comment