പ്രാദേശികം

ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിലെ വൈസ് പ്രസിഡൻ്റായി വനജ ദിവാകരനെ തെരഞ്ഞെടുത്തു

ചാലക്കുടി: ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിലെ വൈസ് പ്രസിഡൻ്റായി വനജ ദിവാകരനെ തെരഞ്ഞെടുത്തു. കോൺഗ്രസിലെ ധാരണപ്രകാരം വൈസ് പ്രസിഡൻ്റായിരുന്ന ലീന ഡേവീസ് രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. 13 അംഗ ഭരണസമിതിയിൽ കോൺഗ്രസിന് 8 ഉും എൽഡിഎഫ് ന് 5 ഉും അംഗങ്ങളാണുള്ളത്.

 ജില്ല സപ്ലൈസ് ഓഫീസർ ടി . കെ . ബേബി സിറാജ് ആയിരുന്നു  വരണാധികാരി.  മുരിങ്ങൂർ ഡിവിഷൻ മെമ്പറാണ് വനജ ദിവാകരൻ. പി .കെ ജേക്കബ് ആണ് വനജ ദിവാകരൻ്റെ പേര്  നിർദേശിച്ചത് . സി. എൽ ആൻ്റണി പിന്താങ്ങി. എൽഡിഎഫ് സ്ഥാനാർത്ഥിയായി ചിറങ്ങര ഡിവിഷൻ മെമ്പർ സിന്ധു രവിയുടെ പേര്  ബീന രവീന്ദ്രൻ നിർദേശിച്ചു. എം ഡി ബാഹുലേയൻ പിന്താങ്ങി.

Leave A Comment