പ്രാദേശികം

തൃപ്രയാറിൽ സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം വിട്ട കാർ റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറി

തൃപ്രയാർ: സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം വിട്ട കാർ റോഡരികിലെ ഉത്സവ കച്ചവടക്കടയിലേക്ക് ഇടിച്ചു കയറി. ഇന്ന് രാവിലെ 9 മണിയോടെ തൃപ്രയാർ പോളി ജംഗ്ഷനിലായിരുന്നു അപടകം. അപകടത്തിൽ ആർക്കും പരിക്കില്ല. 

തൃശൂരിൽ നിന്ന് തൃപ്രയാറിലേക്ക് വന്നിരുന്ന ബസ് ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ നിന്ന് ടെമ്പിൾ റോഡിലേക്ക് കടന്ന കാറിലിടിക്കുകയായിരുന്നു. ചൂലൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

തൃപ്രയാർ ഏകാദശിയോടനുബന്ധിച്ച് എത്തിയ കച്ചവട കടയിലേക്കാണ് കാർ ഇടിച്ചു കയറിയത്. കടയിലുണ്ടായിരുന്ന സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ. രാജു, വലപ്പാട് പോലീസ് എന്നിവർ സ്ഥലത്തെത്തി.

Leave A Comment