പോട്ട വാഴക്കുന്നിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു
ചാലക്കുടി: പോട്ട വാഴക്കുന്നിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊരട്ടി കുലയിടം സ്വദേശി വെളിയത്ത് വീട്ടിൽ ജോർജ് മകൻ നെൽസനാണ് മരിച്ചത്. 51 വയസ്സായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.
ഇരിഞ്ഞാലക്കുട - ചാലക്കുടി സംസ്ഥാനപാതയിൽ പോട്ട എത്തുന്നതിനുമുമ്പ് വാഴക്കുന്നിൽ ആയിരുന്നു അപകടം നടന്നത്. ഗുരുതരപരക്കേറ്റ നെൽസണെ പോട്ട ധന്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാടാനപ്പിള്ളിയിൽ ഡൈ മേക്കറായി ജോലി ചെയ്യുന്ന നെൽസൺ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
Leave A Comment