കൊടുങ്ങല്ലൂർ മണ്ഡലത്തിലെ നാലു പഞ്ചായത്തുകൾക്ക് ക്ലീൻ ചിറ്റ്
മാള: കൊടുങ്ങല്ലൂർ മണ്ഡലത്തിലെ നാലു പഞ്ചായത്തുകൾക്ക് ക്ലീൻ ചിറ്റ്. അന്നമനട, കുഴൂർ, പുത്തൻചിറ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ കാര്യമായ ക്രമസമാധാന പ്രശ്നങ്ങൾ ഒന്നും തെന്നെയില്ലാത്ത പഞ്ചായത്തുകളാണെന്ന് സംസ്ഥാന പോലീസ് മേധാവി നൽകിയ കത്തിൽ പറയുന്നു.
അന്നമനട, കുഴൂർ പഞ്ചായത്ത് പരിധിയിലും പുത്തൻചിറ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പരിധിയിലും ഒരോ പോലീസ് സ്‌റ്റേഷനുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസ്സിൽ പൊതുപ്രവർത്തകൻ ഷാൻ്റി ജോസഫ് തട്ടകത്ത് സമർപ്പിച്ച നിവേദനത്തിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ മറുപടി.
തൃശ്ശൂർ ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മറുപടി നൽകിയിരിക്കുന്നത്. കൂടാതെ സംസ്ഥാനത്ത് പുതിയ പോലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്ന വിഷയം നിലവിൽ സർക്കാരിൻ്റെ പരിഗണനയിൽ ഇല്ലെന്നും മറുപടിയിൽ പറയുന്നു. നിരവധി വർഷങ്ങളായി വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കോണത്തുകുന്ന് ആ സ്ഥാനമായി പുതിയ പോലീസ് സ്റ്റേഷൻ ആരംഭിക്കണമെന്ന പ്രദേശവാസികളിൽ നിന്നും ഉയർന്നിരുന്ന ആവശ്യത്തിനാണ് സംസ്ഥാന പോലീസ് മേധാവിയുടെ കത്തിലൂടെ വിരാമമിടുന്നത്.
Leave A Comment