കൊടുങ്ങല്ലൂരിൽ അമേരിക്കൻ പൗരൻ കുഴഞ്ഞു വീണു മരിച്ചു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ അമേരിക്കൻ പൗരൻ കുഴഞ്ഞു വീണു മരിച്ചു. ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരൻ കൗശിക് ജോഷി നരേന്ദ്ര എന്ന 74 വയസുകാരനാണ് മരിച്ചത്. ഗുരുവായൂരിൽ നിന്നും കൊച്ചി എയർപോർട്ടി ലേക്കുള്ള യാത്ര മധ്യേ ആയിരുന്നു സംഭവം.ഇക്കഴിഞ്ഞ ആറാം തിയ്യതി കൊച്ചിയിലെത്തിയ കൗശികും, ഭാര്യ നൈനയും ഗുരുവായൂരിൽ സന്ദർശനം നടത്തുന്നതിനിടെ ഇന്നലെ രാവിലെ കൗശികിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് കാറിൽ എയർപോർട്ടിലേക്ക് മടങ്ങും വഴി കൊടുങ്ങല്ലൂർ കിഴക്കെ നടയിൽ വെച്ച് ശുചി മുറിയിൽ പോകാനായി കാറിൽ നിന്നും ഇറങ്ങുന്നതിനിടെ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ ഭാര്യയും കാർ ഡ്രൈവർ പവനീഷും ചേർന്ന് കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Leave A Comment