ചത്തപശുവിനെ ചാക്കിൽക്കെട്ടി വഴിയരികിൽ തള്ളി
മാള : കരിങ്ങച്ചിറയിൽ സാമൂഹ്യ വിരുദ്ധർ ചത്ത പശുവിനെ ചാക്കിൽക്കെട്ടി തള്ളിയ നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് ആണ് കരിങ്ങചിറയിൽ ചത്ത പശുവിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പുത്തൻചിറ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പശുവിനെ മറവ് ചെയ്തു.ഒന്നര മാസം മുൻപ് പുത്തൻചിറ പഞ്ചായത്തിലെ നെയ്തക്കുടിയിലും ചത്ത പശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അന്നും പഞ്ചായത്ത് ഇടപെട്ടാണ് പശുവിനെ മറവ് ചെയ്തത്. സാമൂഹ്യവിരുദ്ധരുടെ ഇത്തരം പ്രവർത്തികളിൽ നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി.
Leave A Comment