പ്രാദേശികം

കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലേക്ക് ഫര്‍ണീച്ചറുകള്‍ നല്‍കി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത്

വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത്  പദ്ധതിയുടെ ഭാഗമായി കോണത്തുകുന്ന് സ്കൂളിലേക്ക് ഫര്‍ണീച്ചറുകള്‍ വിതരണം ചെയ്തു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കിയാണ് 6.5 ലക്ഷം രൂപ വകയിരുത്തി  വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. ഫര്‍ണീച്ചര്‍ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എം.മുകേഷ് നിര്‍വഹിച്ചു. 

വൈസ് പ്രസിഡന്റ് ഫസ്ന റിജാസ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷ സിന്ധു ബാബു,ബ്ലോക്ക് പഞ്ചായത്തംഗം കെ.ബി.ബിനോയ്‌, പഞ്ചായത്തംഗങ്ങളായ ടി.കെ.ഷറഫുദ്ദീന്‍, സിമി റഷീദ്,ഷിബി അനില്‍, ഷീല സജീവന്‍,  സില്‍ജ ശ്രീനിവാസന്‍, പ്രധാനാധ്യാപിക പി.എസ്.ഷക്കീന, പി.ടി.എ.പ്രസിഡന്റ് എം.എ.ഷിഹാബ്, എം.പി.ടി.എ.പ്രസിഡന്റ് ഗ്രീഷ്മ സ്റ്റീവ്, പി.ടി.എ.മുൻ പ്രസിഡൻ്റ്  എം.എസ്.രഘുനാഥ്‌, പി.ടി.എ.വൈസ് പ്രസിഡന്റ് എ.വി.പ്രകാശ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍  തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Comment