പ്രാദേശികം

വിഗ്രഹ പുനർനിർമാണ പ്രശ്നചിന്ത നാളെ നടക്കും

കൊടുങ്ങല്ലൂര്‍ :അക്രമി തല്ലിത്തകർത്ത കൊടുങ്ങല്ലൂര്‍   കുരുംബമ്മയുടെ വിഗ്രഹ പുനർനിർമാണത്തിന് ദേവഹിതം അറിയുന്നതിനായുള്ള രാശിപ്രശ്നമാണ്  ഞായറാഴ്ച  നടത്തുന്നത് . ജ്യൗതിഷി പത്മനാഭ ശർമയുടെ നേതൃത്വത്തിൽ രാവിലെ കുരുംബമ്മയുടെ നടയിൽ രാശിവെച്ച് നവരാത്രി മണ്ഡപത്തിൽ പ്രശ്നചിന്ത നടക്കും.  ക്ഷേത്രംതന്ത്രി താമരശ്ശേരി മേക്കാട്ട് ശങ്കരൻ നമ്പൂതിരിപ്പാട്, തച്ചുശാസ്ത്ര വിദഗ്ധൻ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് എന്നിവർ പങ്കെടുക്കും.

 വിഗ്രഹത്തിന്റെ രൂപഭാവങ്ങൾ നിർണയിക്കുന്നതിനാണ് പ്രശ്നചിന്ത നടത്തുന്നത്. ജനുവരി  24-ന് പുലർച്ചെയാണ്   തെക്കേനടയിലെ കുരുംബമ്മ കോവിലിൽ അക്രമി അതിക്രമിച്ചുകയറി വിഗ്രഹം തകർക്കുകയും നിലവിളക്കുകൾ വലിച്ചെറിയുകയും ചെയ്തത്. അക്രമിയെ സംഭവസ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു

Leave A Comment