പ്രാദേശികം

കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കിയ നിലയില്‍

ഇരിങ്ങാലക്കുട: കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുഴുപുള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിനോടുചേര്‍ന്ന് പലചരക്ക് കട നടത്തുകയായിരുന്നു മോഹനന്‍. കഴിഞ്ഞ ദിവസം കട തുറന്നിരുന്നില്ല. ബന്ധുക്കള്‍ ഫോണില്‍ ബന്ധപെടാന്‍ ശ്രമിച്ചിട്ട് ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.

മോഹനനും ആദര്‍ശും വീട്ടിലെ ഹാളിലും ഭാര്യ മിനിയെ കിടപ്പുമുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. മോഹനനും കുടുംബത്തിനും സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്ളതായി അറിവില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കാട്ടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മരിച്ച ആദര്‍ശ് കാറളം സ്കൂളിലെ വിഎച്ച്എസ്ഇ വിദ്യാര്‍ഥിയാണ്. മോഹനന് ആദര്‍ശിനെ കൂടാതെ ഒരു മകള്‍ കൂടി ഉണ്ട്. ഇവര്‍ ഭര്‍ത്താവിനൊപ്പം വിദേശത്താണ്.

Leave A Comment