ഭീമൻ കുമ്പളങ്ങ ലിംക റെക്കോർഡിൽ! നീളം 47.3 സെന്റിമീറ്റർ
മാപ്രാണം: അരമീറ്ററോളം നീളമുള്ള കുന്പളങ്ങ 2023ലെ ലിംക ബുക്ക് ഓഫ് റെക്കോർഡ് നേടി. ജോണ്സണ് നായങ്കരയുടെ പുരയിടത്തിൽനിന്ന് ലഭിച്ച കുന്പളങ്ങ 47.3 സെന്റിമീറ്റർ നീളമുണ്ടായിരുന്നു.
ലോക്ഡൗണ്‍ സമയത്താണ് കുന്പളങ്ങകൃഷി ചെയ്തത്. പൊറത്തിശേരി കൃഷിഭവൻ ഓഫീസർ കുന്പളങ്ങ പരിശോധിച്ച് സർട്ടിഫിക്കറ്റ് നല്കി. മാപ്രാണം നായങ്കര ദേവസിയുടെയും ത്രേസ്യയുടെയും മകനാണ് ജോണ്സൻ.
Leave A Comment