മാളയിൽ നിന്ന് കാണാതായ ജെറിൻ തിരിച്ചെത്തി
മാള: കഴിഞ്ഞ നാലുദിവസമായി വീട്ടുകാരെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തി അപ്രത്യക്ഷനായ യുവാവ് നാടകീയമായി തിരിച്ചെത്തി. മാള പഴൂക്കര സ്വദേശി കാളത്ത് പറമ്പിൽ ജോസഫ് മകൻ 19 വയസുള്ള ജെറിൻ ജോസഫാണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയത്. ജെറിനെ വെള്ളിയാഴ്ച വൈകീട്ട് 3:30 മുതൽ വീട്ടിൽ നിന്നും കാണ്മാനില്ലെന്നു കാട്ടി വീട്ടുകാർ മാള പോലീസിൽ പരാതി നൽകിയിരുന്നു. ജെറിന്റെ തിരോധാനം മീഡിയ ടൈമും റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്നലെ അവിചാരിതമായി ജെറിൻ തിരിച്ചെത്തി എന്നാണ് വീട്ടുകാർ പറയുന്നത്. ഡൽഹിയിൽ പോയതായാണ് ജെറിന്റെ ഭാഷ്യം.
മാള പോലീസ് തുടർനടപടികൾ സ്വീകരിച്ചു. എന്തായാലും യുവാവ് തിരിച്ചെത്തിയ സന്തോഷത്തിലാണ് വീട്ടുകാരും നാട്ടുകാരും
Leave A Comment