കെ വി രാമനാഥൻ മാസ്റ്റർ അന്തരിച്ചു
ഇരിഞ്ഞാലക്കുട : എഴുത്തുകാരനും ഗ്രന്ഥശാല പ്രവർത്തകനു മായിരുന്ന കെ വി രാമനാഥൻ മാസ്റ്റർ ( 91 )അന്തരിച്ചു.അമ്മ കൊച്ചുകുട്ടിയമ്മ അച്ഛൻ മണമ്മൽ ശങ്കരമേനോൻ.
നാഷണൽ ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു. ദീർഘകാലം ഇരിഞ്ഞാലക്കുട മഹാത്മ ലൈബ്രറി പ്രസിഡണ്ടായിപ്രവർത്തിച്ചു.
പ്രമുഖ ചലച്ചിത്ര പിന്നണിഗായകൻ പി ജയചന്ദ്രൻ. കാൻസർ വിദഗ്ധൻ ഡോ : ഗംഗാധരൻ. മുൻ ഐ എസ് ആർ ഒ ചെയർമാൻ ഡോ:രാധാകൃഷ്ണൻ.സിനിമാനടൻ ഇന്നസെന്റ് തുടങ്ങിയവർ ശിഷ്യന്മാരായിരുന്നു.
അപ്പുക്കുട്ടനും ഗോപിയും. കമാൻഡർ ഗോപി. ആമയും മുയലും. ഒരിക്കൽ കൂടി എന്നീ കൃതികൾക്ക് എസ് പി സി എസ് അവാർഡ് ലഭിച്ചിട്ടുണ്ട്. നിരവധി അവാർഡുകൾ നേടിക്കൊടുത്ത അത്ഭുതവാനരന്മാർ. അത്ഭുത നീരാളി. എന്നിവ പ്രധാന കൃതിയാണ്.
സ്വർണ്ണത്തിന്റെ ചിരി. മുന്തിരിക്കുല. കണ്ണുനീർ മുത്തുകൾ. വിഷം വൃഷം. മാന്ത്രിക പൂച്ച. കുട്ടികളുടെ ശാകുന്തളം. അജ്ഞാത ലോകം. പ്രവാഹങ്ങൾ. ചുവന്ന സന്ധ്യ. എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്. ഭീമാസ് സ്മാരക അവാർഡ്. കേരള സാഹിത്യ അക്കാദമി അവാർഡ്. കേരള സാഹിത്യ പരിഷത്ത്അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
മൃതദേഹം കേരള സാഹിത്യ അക്കാദമി ഹാളിൽ ( 11/4/23/ ) ചൊവ്വാഴ്ച പൊതുദർശനത്തിനുശേഷം ഇരിഞ്ഞാലക്കുട വസതിയിലേക്ക് കൊണ്ടുവരും.
Leave A Comment