പ്രാദേശികം

അശാസ്ത്രീയമായ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക : കെ പി എസ് ടി എ

കൊടുങ്ങല്ലൂർ : വേനലവധി വെട്ടിക്കുറച്ചും പ്രവൃത്തി ദിനങ്ങൾ 210 ആയി വർധിപ്പിച്ചുമുള്ള വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കണമെന്നാ വശ്യപെട്ട്കൊണ്ട് കെപിഎസ്ടിഎ കൊടുങ്ങല്ലൂർ ഉപജില്ലാ കമ്മിറ്റി ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു മുൻപിൽ ധർണ സംഘടിപ്പിച്ചു. വിദ്യാഭ്യാസ ഗുണമേന്മ സമിതിയുടെ തീരുമാനം അട്ടിമറിച്ചു പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടർ ദുരഭിമാനം വെടിഞ്ഞ് സർക്കാർ തിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഉപജില്ല വൈസ് പ്രസിഡന്റ്‌ ജോജി ജോസഫ് അധ്യക്ഷത വഹിച്ച ധർണ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ഇ എസ് സാബു ഉത്ഘാടനം ചെയ്യ്തു. കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം സി.ജെ ദാമു മുഖ്യ പ്രഭാഷണം നടത്തി. ഉപജില്ല സെക്രട്ടറി ഇ.എ മുഹമ്മദ്‌ അലി, മുഹ്സിൻ, സൂരജ് വി. എസ്, മേഴ്‌സി വി എൽ, ബീതു കെ. പി എന്നിവർ നേതൃത്വം നൽകി.

Leave A Comment