ചാലക്കുടി മാർക്കറ്റിലും പരിസര പ്രദേശങ്ങളിലും തെരുവ്നായ ശല്യം
ചാലക്കുടി: മാർക്കറ്റിലും പരിസര പ്രദേശങ്ങളിലും തെരുവ്നായ ശല്യം കൂടുന്നു.മാർക്കറ്റിനകത്തും റോഡിലൂടെയും ഇവ കൂട്ടത്തോടെ നടക്കുന്നതു മൂലം കാൽനടക്കാരും ഇരുചക്ര വാഹനയാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ് .മാലിന്യം റോഡരികിൽ തള്ളുന്നത് ഇവരുടെ ശല്യം വർധിക്കാൻ കാരണമാകുന്നുണ്ട്. കടത്തിണ്ണകളും ആളൊഴിഞ്ഞ പ്രദേശങ്ങളുമാണ് ഇവയുടെ ആവാസകേന്ദ്രം. റോഡരികിൽ തങ്ങുന്ന ഇവർ രാത്രിയിൽ ഇരുചക്ര വാഹനയാത്രികരുടെയും മറ്റും മുന്നിലേക്ക് ചാടുന്നത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. നായകൾ പരസ്പരം കടിപിടികൂടുന്നതും ആളുകളെ ഭീതിയിലാഴ്ത്തുന്നു.ഷൻ നൽകി അവയെ തിരിച്ചറുന്നതിനായി ചെവിയിൽ മാർക്കിംഗും നടത്തുന്ന പ്രവർത്തനം ജനുവരി 30 മുതൽ ആരംഭിച്ചിരുന്നു.3 ദിവസം കൊണ്ട് വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത് എന്നാൽ മുഴുവൻ നായകളെയും പിടികൂടി വാക്സിനേറ്റ് ചെയ്യുവാൻ സാധിച്ചിരുന്നില്ല.ഇതിന്റെ രണ്ടാം ഘട്ടം നായ്ക്കളുടെ വന്ദ്യംകരണവും, തുടർന്ന് ഇവയെ സംരക്ഷിക്കുന്നതിനുള്ള ഷെൽട്ടർ നിർമ്മിക്കുന്നതിന് സ്വകാര്യ വ്യക്തികളുടെ സ്ഥലം ലീസിന് എടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചിരുന്നെങ്കിലും ഇത് വരെ ഒന്നും നടപ്പിലായിട്ടില്ല.
Leave A Comment