ആതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളി മുങ്ങി മരിച്ചു. ചിക്ലായി കടവില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. കോയമ്പത്തൂര്‍ സ്വദേശി 37 വയസുള്ള അശോക് ആണ് മരിച്ചത്. എട്ടംഗ സംഘത്തിനൊപ്പം അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ അശോക് ചിക്ലായി കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.ചാലക്കുടി ഫയര്‍ ഫോഴ്സ് എത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്.
Leave A Comment