പ്രാദേശികം

മാനവ സംസ്കൃതി താലൂക്ക് യോഗം നടന്നു

ചാലക്കുടി: മാനവ സംസ്കൃതി ചാലക്കുടി താലൂക്ക് പ്രവർത്തക യോഗം നടന്നു . സംസ്ഥാന കൗൺസിൽ അംഗം സാജു പാറേക്കാടൻ  യോഗം ഉദ്ഘാടനം ചെയ്തു.  ആൻ സെബാസ്റ്റ്യൻ  അധ്യക്ഷത വഹിച്ചു. എം.എം. അനിൽകുമാർ, പി.കെ. സിദ്ദിക്ക്, എസ്സ്.കെ.ഹാരീസ്, എം. സി. സാനു എന്നിവർ സംസാരിച്ചു. 

പുതിയ ഭാരവാഹികളായി ഷോൺ പെല്ലിശ്ശേരി (ചെയർമാൻ), സി.കെ.പോൾ (വൈസ് ചെയർമാൻ), എസ്സ്.കെ.ഹാരീസ്സ് (ജന: സെക്രട്ടറി), എം.എം. ബൈജു (ജോ.സെക്രട്ടറി), ജോഷി പെരേപ്പാടൻ (ട്രഷറർ) എന്നിവരേയും സംസ്ഥാന കൗൺസിൽ അംഗമായി ആൻ സെബാസ്റ്റ്യനേയും ജില്ലാ കൗൺസിൽ അംഗങ്ങളായി എം.എം. അനിൽ കുമാർ, പി.കെ.സിദ്ദിക്ക്, സുരേഷ് അന്നമനട, തോമസ് (ഐ) കണ്ണാത്ത്, സ്റ്റെല്ല വർഗ്ഗീസ് എന്നിവരെയും തെരഞ്ഞെടുത്തു.

Leave A Comment