ഭാരത് ജോഡോ ന്യായ് യാത്ര കണ്ട് ബിജെപിക്ക് ഭയം: മല്ലികാർജുൻ ഖാർഗെ
ഗുവാഹട്ടി: ഭാരത് ജോഡോ ന്യായ് യാത്ര കണ്ട് ബിജെപിക്ക് ഭയമാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബ്രിട്ടീഷുകാരെ ഭയക്കാ ആ പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പ്രതികരിച്ചു.
ഞായറാഴ്ചയാണ് ബിജെപി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തിയത്. ബിജെപി സർക്കാർ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാതിരിക്കാൻ ജനങ്ങളെ ഭീഷണിപ്പെടുത്തിയതായും മല്ലികാർജൂൻ ഖാർഗെ ആരോപിച്ചു.
ആസാമിലെ ആത്മീയ ആചാര്യൻ ശ്രീ ശ്രീ ശങ്കർദേവിൻ്റെ ജന്മസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിക്ക് പ്രവേശനം നൽകുന്നതിലെ നിലപാടാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ശേഷം രാഹുൽ ഗാന്ധിക്ക് സന്ദർശനം അനുവദിക്കുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചിരുന്നു. ബിജെപിയുടെ സമ്മർദ്ദമാണ് നിലപാടിന് പിന്നിലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ കുറ്റപ്പെടുത്തി.
Leave A Comment