ആദായ നികുതി പരിശോധനയിൽ പ്രതികരണവുമായി ബിബിസി
ന്യൂഡൽഹി: മുംബെെയിലെയും ഡൽഹിയിലെയും തങ്ങളുടെ ഓഫീസിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ പ്രതികരണവുമായി ബിബിസി.
ആദായ നികുതി പരിശോധനയോട് പൂർണമായി സഹകരിച്ചെന്നും ഈ സാഹചര്യം എത്രയും വേഗം മാറുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും ബിബിസി ട്വീറ്റ് ചെയ്തു. സാന്പത്തിക ക്രമക്കേട് ആരോപിച്ചാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫിസുകളിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ ജീവനക്കാരുടെ ഫോണുകളും ഓഫീസിലെ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്ററി വിവാദങ്ങൾക്കിടെയാണ് ബിബിസി ഓഫീസിൽ റെയ്ഡ് നടന്നത്.
Leave A Comment