കേജരിവാൾ സിബിഐ ആസ്ഥാനത്ത്; ചോദ്യം ചെയ്യൽ തുടരുന്നു
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ ആസ്ഥാനത്തെത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പമാണ് കേജരിവാൾ എത്തിയത്.
എഎപി എംപിമാരും ചില മന്ത്രിമാരും കേജരിവാളിന് പിന്തുണ അറിയിക്കാന്‍ എത്തിയിട്ടുണ്ട്. ഇതിനിടെ, ഡൽഹി ഐടിഒയിൽ പ്രതിഷേധവുമായി എത്തിയ എഎപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
സിബിഐ ചോദ്യം ചെയ്യലിനെ സത്യസന്ധമായി നേരിടുമെന്ന് കേജരിവാൾ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതേസമയം, കേജരിവാളിനെതിരേ ബിജെപി രംഗത്തുവന്നു. ഡൽഹി മദ്യനയക്കേസ് സൂത്രധാരൻ കേജരിവാളെന്നാണ് ബിജെപി ആരോപിക്കുന്നത്.
Leave A Comment