കർഷകരെ കണ്ട് വയലിലേക്ക് ചാടിയിറങ്ങി, ഞാറ് നട്ടും ട്രാക്ടർ ഓടിച്ചും രാഹുൽ
ചണ്ഡീഗഡ്: കർഷകർക്കൊപ്പം ഞാറ് നട്ട് ട്രാക്ടർ ഓടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ പാനിപ്പത്തിലെ മദിന ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഹിമാചൽപ്രദേശിലേക്കുള്ള യാത്രയിലാണ് രാഹുൽ വാഹനം നിർത്തി വയലിൽ ഇറങ്ങിയത്.
പാന്‍റ് മടക്കി കൃഷിയിടത്തിൽ ഇറങ്ങിയ രാഹുൽ കർഷകരോട് സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ഇതിനു പിന്നാലെ ട്രാക്ടർ ഓടിക്കുകയും ഞാറ് നടുകയുമായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് പോസ്റ്റ് ചെയ്യുകയും ചെയ്തു.
Leave A Comment