കോൺഗ്രസ് നുണകളുടെ ചന്ത: പ്രധാനമന്ത്രി മോദി
ബികാനർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സ്നേഹത്തിന്റെ കടയ്ക്കു നേരെ ശക്തമായ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് കൊള്ളയടിക്കപ്പെട്ട കടയും നുണകളുടെ ചന്തയുമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.രാജസ്ഥാനിലെ ബികാനറിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ കഴിഞ്ഞ ഒൻപത് മാസത്തിനിടെ മോദിയുടെ ഏഴാമത് സന്ദർശനമാണിത്.
രാജസ്ഥാനിലെ കർഷകർ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് കോൺഗ്രസ് സർക്കാരിന്റെ കാലത്താണ്. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അവർ എന്താണ് ചെയ്തത്? നാല് വർഷമായി കോൺഗ്രസ് പാർട്ടിയും സർക്കാരും പരസ്പരം പോരടിക്കുകയാണ്. എല്ലാവരും പരസ്പരം കാലുവാരുന്നു- മോദി പറഞ്ഞു.
ഡൽഹിയിൽ നിന്ന് രാജസ്ഥാനിലേക്ക് പദ്ധതികൾ അയക്കുന്നു. എന്നാൽ ജയ്പൂരിൽ കോൺഗ്രസ് അവയെല്ലാം വലിച്ചെടുക്കുന്നു. രാജസ്ഥാന്റെയും നിങ്ങളുടെയും പ്രശ്നങ്ങളും പരിഹരിക്കാൻ കോൺഗ്രസ് ഒന്നും ചെയ്തില്ല. എല്ലാ വീടുകളിലും ആനുകൂല്യങ്ങൾ നൽകാനുള്ള ബിജെപിയുടെ പദ്ധതിയും കോൺഗ്രസ് സർക്കാരിനെ കുഴക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കോൺഗ്രസ് സംസ്ഥാനത്തിന് ദോഷം മാത്രമേ ചെയ്തിട്ടുള്ളൂ- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Leave A Comment