ഹിമാചലിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലും; നിരവധി മലയാളികൾ കുടുങ്ങി
ന്യൂഡൽഹി: കനത്തനാശം വിതച്ചുകൊണ്ട് ഹിമാചൽപ്രദേശിൽ ശക്തമായ മഴ തുടരുന്നു. ചിമാചൽ പ്രളയത്തിൽ കേരളത്തിൽനിന്നും പോയവരും ഒറ്റപ്പെട്ടു. വിദ്യാർഥികൾ അടക്കം അമ്പതിലേറെ പേരാണ് വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.
അതേസമയം, മണാലിയിൽ കുടുങ്ങിയ കൊച്ചിയിൽനിന്നുള്ള 27 മെഡിക്കൽ വിദ്യാർഥികൾ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾ ഉടൻ നാട്ടിലേക്ക് മടങ്ങുമെന്ന് ട്രാവൽ ഏജൻസികളും അറിയിച്ചു.
മിന്നൽ പ്രളയവും മണ്ണിടിച്ചിലും ഹിമാചലിലെ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങളും കടകളും ഒലിച്ചുപോയി. പ്രളയജലത്തിൽ ഒലിച്ചുപോകുന്ന വീടിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ആറ് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചമ്പ, കുളു, ഷിംല, സോലൻ, മാണ്ഡി എന്നീ ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 24 മണിക്കൂർ നേരത്തേക്കാണ് മുന്നറിയിപ്പ്.
Leave A Comment