സോണിയ ഗാന്ധി കര്‍ണാടക വഴി രാജ്യസഭയിലേക്ക്; റായ്ബറേലിയില്‍ പ്രിയങ്ക?
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി 2024ല്‍ രാജ്യസഭയിലേക്കെന്ന് സൂചന. കര്‍ണാടക വഴി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ഏപ്രിലില്‍ കര്‍ണാടകയിൽ നാല് രാജ്യസഭാ സീറ്റുകളില്‍ ഒഴിവ് വരും.
സീറ്റുകളില്‍ ഒന്നില്‍ സോണിയ ഗാന്ധി മത്സരിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം വച്ചതായാണ് വിവരം. ബംഗളൂരുവില്‍ നടന്ന പ്രതിപക്ഷ നേതൃയോഗത്തിന് എത്തിയപ്പോഴായിരുന്നു ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.
നിലവില്‍ റായ്ബറേലിയില്‍ നിന്നുള്ള എംപിയാണ് സോണിയ ഗാന്ധി. സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്കയെ മത്സരിപ്പിക്കാനാണ് ആലോചന. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം.
Leave A Comment