റബര്‍ വില 300 രൂപ ആക്കില്ല; വില ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: റബറിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചതായി കേന്ദ്രം. ഇറക്കുമതി നിയന്ത്രിക്കാൻ നികുതി 20 ല്‍ നിന്നും 30 ശതമാനമായി ഉയര്‍ത്തിയതായി കേന്ദ്ര വാണിജ്യകാര്യസഹമന്ത്രി അനുപ്രിയ പട്ടേല്‍ അറിയിച്ചു.പാര്‍ലമെന്റില്‍ ഡീന്‍ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. റബര്‍ വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇറക്കുമതി ചെയ്ത റബര്‍ ആറുമാസത്തിനകം ഉപയോഗിക്കണം. കോമ്പൗണ്ട് റബറിന്റെ കസ്റ്റംസ് ഡ്യൂട്ടി 10 ല്‍ നിന്നും 25 ശതമാനം ആക്കിയതായും മന്ത്രി അറിയിച്ചു. റബര്‍ കര്‍ഷകര്‍ക്ക് ടാപ്പിംഗിനും ലാറ്റക്സ് നിര്‍മാണത്തിനുമായി പരിശീലന പരിപാടി റബര്‍ ബോര്‍ഡ് വഴി നടത്തുമെന്നും മന്ത്രി പറഞ്ഞു.
റബര്‍ കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം തേടിയിട്ടുണ്ടെന്നും വാണിജ്യസഹമന്ത്രി അറിയിച്ചു.
Leave A Comment