ഹരിയാന സംഘര്‍ഷം: മരിച്ചവരുടെ എണ്ണം മൂന്നായി
ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമിനോട് ചേര്‍ന്നുള്ള നുഹില്‍ നടന്ന മതപരമായ ഘോഷയാത്രയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. രണ്ട് ഹോംഗാര്‍ഡുകള്‍ ഉള്‍പ്പെടെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.
മരിച്ച മൂന്നാമത്തെയാളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഘര്‍ഷത്തില്‍ 20ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു. ക്ഷേത്രത്തില്‍ അഭയം തേടിയ 3,000ത്തിലധികം പേരെ മോചിപ്പിച്ചു.
കഴിഞ്ഞദിവസം ഹരിയാനയിലെ ഗുരുഗ്രാമിനോട് ചേര്‍ന്നുള്ള നുഹില്‍ ആണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
വിശ്വഹിന്ദു പരിഷത്ത് നടത്തിയ ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്രയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ഗുരുഗ്രാം-ആള്‍വാര്‍ ദേശീയ പാതയിലെത്തിയ ഘോഷയാത്ര ഒരു സംഘം യുവാക്കള്‍ തടയുകയും കല്ലെറിയുകയുമായിരുന്നു. അക്രമികള്‍ കാറുകള്‍ക്കും തീയിട്ടു.
ഒരുവിഭാഗം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണ് സംഘര്‍ഷത്തിന് കാരണമായതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
Leave A Comment