ദേശീയം

മ​ണി​പ്പൂ​രി​ൽ സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി; കു​ക്കി ഗോ​ത്ര പാ​ർ​ട്ടി പി​ന്തു​ണ പി​ൻ​വ​ലി​ച്ചു

ഇം​ഫാ​ൽ: കു​ക്കി-​മെ​യ്തെ​യ് ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ൽ ബി​രേ​ൻ സിം​ഗ് സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി. കു​ക്കി ഗോ​ത്ര വ​ർ​ഗ പാ​ർ​ട്ടി ബി​രേ​ൻ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ചു. ര​ണ്ട് എം​എ​ൽ​എ​മാ​രു​ള്ള കു​ക്കി പീ​പ്പി​ൾ​സ് അ​ലൈ​ൻ​സ് പാ​ർ​ട്ടി​യാ​ണ് (കെ​പി​എ) പി​ന്തു​ണ പി​ൻ​വ​ലി​ച്ച​ത്.

ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ സ​ഖ്യ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കെ​പി​എ അ​ധ്യ​ക്ഷ​ൻ ടോ​ങ്മാ​ങ് ഹാ​ക്കി​പ്പ് ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത് ന​ൽ​കി. കെ​പി​എ പി​ന്തു​ണ ഇ​ല്ലെ​ങ്കി​ലും 60 അം​ഗ നി​യ​മ​സ​ഭ​യി​ൽ സ​ർ​ക്കാ​രി​ന് ഭൂ​രി​പ​ക്ഷ ന​ഷ്ട​മാ​കി​ല്ല.

നി​ല​വി​ലെ സ്ഥി​തി ശ്ര​ദ്ധ​യോ​ടെ പ​രി​ശോ​ധി​ക്കു​ന്പോ​ൾ സ​ർ​ക്കാ​രി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്ന് ടോ​ങ്മാ​ങ് ഹാ​ക്കി​പ്പ് ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Leave A Comment