ദേശീയം

'പശുവിനെ ദേശീയ മൃ​ഗമായി പ്രഖ്യാപിക്കുമോ?; പാർലമെന്റിൽ ചോദ്യം, മറുപടി

ന്യൂ‍ഡൽഹി: പശുവിനെ ദേശീയ മൃ​ഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നില്ലെന്നു കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെ‍ഡ്ഡി. ബിജെപി എംപി ഭ​ഗീരഥ് ചൗധരിയുടെ ചോദ്യത്തിനുള്ള മറുപടിയായി പാർലമെന്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

ഭാരതത്തിന്റേയും സനാതന സംസ്കാരത്തിന്റേയും സംരക്ഷണവും പുനരുജ്ജീവനവും പരി​ഗണിച്ച് അവിഭാജ്യ ​ഘടകമായ ​ഗോമാതാ (പശു)വിനെ ദേശീയ മൃ​ഗമായി പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു എംപിയുടെ ചോദ്യം.

കടുവ, മയിൽ എന്നിവയാണ് ദേശീയ മൃ​ഗവും പക്ഷിയും. ഇവ രണ്ടിനേയുമാണ് സർക്കാർ വി‍ജ്ഞാപനം ചെയ്തിട്ടുള്ളത്. 1972ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ‍്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവികളാണ് ഇവ രണ്ടുമെന്നും മന്ത്രി വ്യക്തമാക്കി.

Leave A Comment