ദേശീയം

സ്പീ​ക്ക​റു​ടെ ഗ​ണ​പ​തി പ​രാ​മ​ർ​ശം; സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി രാ​ഷ്‌​ട്ര​പ​തി

ന്യൂ​ഡ​ൽ​ഹി: സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​റി​ന്‍റെ ഗ​ണ​പ​തി പ​രാ​മ​ർ​ശ​ത്തി​ൽ രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി.

വി​വാ​ദ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു ന​ട​പ​ടി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ രാ​ഷ്ട്ര​പ​തി​യു​ടെ ഓ​ഫി​സി​ല്‍ നി​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വേ​ണു​വി​ന് നി​ർ​ദ്ദേ​ശം ല​ഭി​ച്ചു. സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ കോ​ശി ജേ​ക്ക​ബ് സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ ഇ​ട​പെ​ട​ല്‍.

സ്പീ​ക്ക​റു​ടെ ഗ​ണ​പ​തി മി​ത്താ​ണെ​ന്ന പ​രാ​മ​ർ​ശം വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നും സ​മൂ​ഹ​ത്തി​ൽ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തി​യെ​ന്നു​മാ​യി​രു​ന്നു പ​രാ​തി​ക്കാ​ര​ന്‍റെ ആ​രോ​പ​ണം.

Leave A Comment