മധ്യപ്രദേശ് സര്‍ക്കാരിനെതിരായ അഴിമതി ആരോപണം; പ്രിയങ്കാ ഗാന്ധിക്കെതിരേ കേസ്
ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിനെതിരായ അഴിമതി ആരോപണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തു.മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ്, കോണ്‍ഗ്രസ് വക്താവും എംപിയുമായ ജയറാം രമേശ് എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തു.
കോണ്‍ട്രാക്ടര്‍മാരില്‍നിന്ന് 50 ശതമാനം കമ്മീഷന് വാങ്ങി മധ്യപ്രദേശില്‍ ബിജെപി അഴിമതി നടത്തുന്നുവെന്ന് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിന്റേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ നല്കിയ പരാതിയിലാണ് നടപടി.
ഐപിസി 490, 500. 591 വകുപ്പുകള്‍ പ്രകാരം ഇൻഡോർ പോലീസാണ് കേസെടുത്തത്.
Leave A Comment