ദേശീയം

'ഇന്ത്യ' ജയിക്കും; ബിജെപിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ്, ആദ്യം അമ്പരപ്പ്,പിന്നെ ഷയര്‍

ന്യൂഡെല്‍ഹി: ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യന്‍ ടീം ലോകകപ്പില്‍ മുത്തമിടുന്നത് കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഇന്ത്യ – ഓസ്‌ട്രേലിയ കലാശപോരാട്ടം നടക്കുമ്പോള്‍ രാജ്യമാകെ ആകാംഷയോടെ കാത്തിരിക്കുന്നതിനടെ ഇന്ത്യന്‍ ടീമിന് ആശംസ അറിയിച്ച് ബിജെപി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സില്‍ ഒരു പോസ്റ്റിട്ടു. പിന്നാലെ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുകയാണ് കോൺഗ്രസിന്‍റെ ഒഫീഷ്യൽ പേജ്.



ബിജെപിയുടെ ഒരു പോസ്റ്റ് കോൺഗ്രസ് ഷെയർ ചെയ്തത് അമ്പരപ്പോടെയാണ് ആദ്യം അണികള്‍ കണ്ടത്. എന്നാൽ ആ റീട്വീറ്റിനൊപ്പം കോൺഗ്രസ് കുറിച്ച വാക്കുകളുടെ അർത്ഥം പരിശോധിക്കുകയാണ് സോഷ്യൽ മീഡിയയും അണികളും. 'കമോണ്‍ ഇന്ത്യ! ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു' എന്നായിരുന്നു ബിജെപിയുടെ ട്വീറ്റ്. ഇതേ ട്വീറ്റ് കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൌണ്ടിൽ റീട്വീറ്റ് ചെയ്തു. അത് സത്യം തന്നെ! ഇന്ത്യ ജയിക്കും എന്ന തലക്കെട്ടോടെയാണ് ബിജെപി ട്വീറ്റ് കോണ്‍ഗ്രസ് റീട്വീറ്റ് ചെയത്.

Leave A Comment