രാഹുലിനെ റീബ്രാൻഡ് ചെയ്യാനുള്ള ശ്രമം; ഭാരത് ജോഡോ ന്യായ് യാത്രയെ പരിഹസിച്ച് ബിജെപി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും ഭാരത് ജോഡോ ന്യായ് യാത്രയെയും വിമർശിച്ച് ബിജെപി കേന്ദ്ര നേതൃത്വം. വയനാട് എംപിയെ റീലോഞ്ച് ചെയ്‌ത് റീബ്രാൻഡ് ചെയ്യുകയാണ് യാത്രയുടെ ലക്ഷ്യമെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല കുറ്റപ്പെടുത്തി. കോൺഗ്രസ് പാർട്ടിയെ രാജ്യത്ത് നിലയുറപ്പിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് പാർട്ടിക്കേറ്റ തോൽവിക്ക് പിന്നാലെ മമത ബാനർജിക്കും അരവിന്ദ്
കേജരിവാളിനും രാഹുൽ ഗാന്ധിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് മല്ലികാർജുൻ ഖാർഗയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നിർദേശിച്ചത്. ഇന്ത്യാ മുന്നണിയിലും കോൺഗ്രസിന് തിരിച്ചടി നേരിട്ടതായി അദ്ദേഹം ആരോപിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയിലൂടെ കോൺഗ്രസിനെയും രാഹുലിനെയും നേതൃനിരയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പൂനവല്ല വിമർശിച്ചു.
ഇന്ത്യാ മുന്നണിക്കെതിരെയും ബിജെപി നേതാവ് ആഞ്ഞടിച്ചു. സീറ്റ് വിഭജനത്തിൽ സമവായമെത്താനാകത്ത മുന്നണി ഇന്ത്യ അല്ല ഇന്തി ജോഡോ യാത്ര നടത്തണമെന്നും അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാൻ എൻഡിഎ സംഖ്യം തന്ത്രങ്ങൾ ആവിഷ്‌കരിക്കുമ്പോൾ സീറ്റ് പങ്കിടൽ പ്രധാനമന്ത്രിയുടെ മുഖം ഉൾപ്പെടെയുള്ള വെല്ലുവിളികൾ പരിഹരി ക്കാൻ ഇന്ത്യാ സഖ്യത്തിനാകുന്നില്ലെന്നും ഷെഹസാദ് പൂനവല്ല ആരോപിച്ചു.
Leave A Comment