ദേശീയം

അയോധ്യയിൽ തെറ്റായ വാർത്ത പ്രചരിച്ചാൽ നടപടി; മാധ്യമങ്ങൾക്ക് മാർഗനിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ മാധ്യമങ്ങൾക്ക് മാർഗനിദേശം പുറപ്പെടുവിച്ച് കേന്ദ്രം. തെറ്റായ വിവരങ്ങൾ വാർത്തകളുടെ രൂപത്തിൽ പ്രചരിച്ചാൽ നടപടി. ചടങ്ങുമായി ബന്ധപ്പെട്ട് വിദ്വേഷം പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നിർദേശം. കേന്ദ്രപ്രക്ഷേപണ കാര്യമന്ത്രാലയമാണ് നിർദേശം നൽകിയത്. പത്ര ദൃശ്യ സമൂഹ മാധ്യമങ്ങൾക്കാണ് നിർദേശം.

അതേസമയം അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പൊതു അവധി പ്രഖ്യാപിച്ച് കൂടുതൽ സംസ്ഥാനങ്ങൾ. മധ്യപ്രദേശിലും സർക്കാർ സ്ഥാപനങ്ങൾക്കടക്കം ഉച്ചവരെ അവധി പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന 11 സംസ്ഥാനങ്ങളാണ് ഇതിനോടകം ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും തിങ്കളാഴ്ച പ്രവർത്തിക്കില്ലെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, അയോധ്യയിൽ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ചുള്ള അന്തിമ ചടങ്ങുകൾ അഞ്ചാം ദിവസവും തുടരും.

Leave A Comment