ദേശീയം

അടിയന്തര പാർട്ടി യോഗം വിളിച്ച് കമൽ ഹാസൻ

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മക്കൾ നീതി മയ്യം പാർട്ടിയുടെ അടിയന്തര യോഗം വിളിച്ച് കമൽ ഹാസൻ, ചൊവ്വാഴ്‌ച ചെന്നൈയിലാണ് യോഗം. കമൽഹാസൻ്റെ പാർട്ടി ഡിഎംകെയിൽ ചേരുമെന്ന് അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് യോഗം വിളിച്ചിരിക്കുന്നത്.

കോയമ്പത്തൂർ ഉൾപ്പെടെ മൂന്ന് ലോക്‌സഭ മണ്ഡലങ്ങളിൽ മക്കൾ നീതി മയ്യം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരുന്നു. കോയമ്പത്തൂരിൽനിന്നു ജനവിധി തേടാൻ കമൽ ഹാസനും ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കാനാണ് ശ്രമമെന്നാണ് സൂചന.

അതേസമയം സിപിഐയുടെ സ്ഥാനാർഥിയാണ് കഴിഞ്ഞ തവണ കോയമ്പത്തൂരിൽ ജനവിധി തേടിയത്. ഇതുസംബന്ധിച്ച കാര്യത്തിൽ വ്യക്തത കിട്ടിയാൽ മാത്രമേ കമൽ ഹാസനു കോയമ്പത്തൂരിൽ മത്സരിക്കാൻ സാധിക്കു.

ഈ ഘട്ടത്തിലാണ് പാർട്ടിയുടെ അടിയന്തര യോഗം വിളിച്ചത്. സീറ്റ് സംബന്ധിച്ചും പാർട്ടി യോഗത്തിൽ ചർച്ചയുണ്ടാകും.

Leave A Comment