കർണാടകയിൽ ജലക്ഷാമം രൂക്ഷം; കാര്‍ കഴുകുന്നതും ചെടിക്ക് വെള്ളമൊഴിക്കുന്നതും നിരോധിച്ചു
ബെംഗളൂരു: കുടിവെള്ള ക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ അസാധാരണ നീക്കങ്ങളുമായി കര്‍ണാടക. കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് പിഴ ഈടാക്കിയിരിക്കുകയാണ് സംസ്ഥാന സര്ക്കാര്. കാറ് കഴുകൽ, പൂന്തോട്ട പരിപാലനം, നിർമ്മാണം, അറ്റകുറ്റപ്പണികൾ എന്നിവ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചു സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. നിയമം ലംഘിച്ചാല്‍ 5000 രൂപ പിഴ ചുമത്താനാണ് ജല വകുപ്പിന്‍റെ തീരുമാനം. ജല വിതരണത്തിനായുള്ള ടാങ്കറുടെ വില നിശ്ചയിച്ചതിന് പിന്നാലെയാണ് മറ്റൊരു നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്.കഴിഞ്ഞ മണ്‍സൂണില്‍ സംസ്ഥാനത്ത് കുറവു മഴ ലഭിച്ചതിന്റെ ഫലമായി നഗരത്തിലുടനീളം മൂവായിരത്തിലധികം കുഴല്‍ക്കിണറുകള്‍ വറ്റിയിരുന്നു. ഏപ്രില്‍, മേയ് മാസങ്ങള്‍ക്ക് മുമ്പേ ബെംഗളൂരു നഗരം ജലക്ഷാമത്തില്‍ വലയുകയാണ്. അപ്പാർട്ടുമെന്റിലും കോപ്ലക്‌സുകളിലും വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Leave A Comment