ദേശീയം

മൂന്നാം മോദി സര്‍ക്കാരിന് മുന്നറിയിപ്പുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്

ന്യൂഡൽഹി: മോദി സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പ്രധാന്യം നല്‍കണമെന്നും പ്രതിപക്ഷത്തിന്റെ ശബ്ദം കേള്‍ക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

നാഗ്പൂരില്‍ നടന്ന ആര്‍.എസ്.എസ് സമ്മേളനത്തിലാണ് വിമര്‍ശനവും നിര്‍ദേശവുമായി മോഹന്‍ ഭാഗവത് രംഗത്തെത്തിയത്. മണിപ്പൂര്‍ ഒരു വര്‍ഷമായി സമാധാധനത്തിനായി കാത്തിരിക്കുകയാണെന്നും വിഷയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ ശത്രുവായി കാണരുത്. പ്രതിപക്ഷത്തിന്റെ ശബ്ദം കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് അനാവശ്യമായി ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കപ്പെട്ടു. മൂഹത്തില്‍ ഭിന്നിപ്പുണ്ടാകുന്ന രീതിയില്‍ പ്രചരണം നടന്നുവെന്നും, ചര്‍ച്ചകള്‍ അവസാനിപ്പിച്ച് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് ആര്‍എസ്എസ് മേധാവിയുടെ നിര്‍ദേശം.

Leave A Comment