ദേശീയം

മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ രാ​ജി​വ​ച്ചു, രാ​ജി രാ​ജ്യ സ​ഭ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ രാ​ജ്യ​സ​ഭാ എം​പി സ്ഥാ​നം രാ​ജി​വ​ച്ചു. രാ​ജ്യ​സ​ഭാ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജി. രാ​ജി രാ​ഷ്ട്ര​പ​തി അം​ഗീ​ക​രി​ച്ചു. തു​ട​ർ​ന്ന് പാ​ർ​ട്ടി​യു​മാ​യി ചേ​ർ​ന്നു​ള്ള സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്നും കേ​ര​ള​ത്തി​ൽ സ​ജീ​വ​മാ​കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​രി​ല്‍ 2024 ജൂ​ണ്‍ ഒ​മ്പ​തി​നാ​ണ് ന്യൂ​ന​പ​ക്ഷം, ഫി​ഷ​റീ​സ്, മൃ​ഗ​സം​ര​ക്ഷ​ണം, വ​കു​പ്പ് സ​ഹ​മ​ന്ത്രി​യാ​യി ജോ​ര്‍​ജ് കു​ര്യ​ന്‍ ചു​മ​ത​ല​യേ​റ്റ​ത്. ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ നി​ന്ന് മ​ത്സ​രി​ച്ചെ​ങ്കി​ലും തോ​റ്റു.

ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍, ദേ​ശീ​യ നി​ര്‍​വ​ഹ​ക സ​മി​തി​യം​ഗം, കോ​ര്‍​ക​മ്മി​റ്റി​യം​ഗം, പാ​ര്‍​ട്ടി വ​ക്താ​വ് തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ ജോ​ർ​ജ് കു​ര്യ​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Leave A Comment