2024ൽ മത്സരമുണ്ടാകില്ല, ജനം മോദിക്കൊപ്പം: അമിത്ഷാ
ന്യൂഡൽഹി: അദാനി വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അദാനി വിഷയത്തിൽ മോദി സർക്കാരിന് മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ലെന്ന് അമിത്ഷാ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. രാജ്യം പൂർണമനസോടെ മോദിക്കൊപ്പം മുന്നോട്ട് നീങ്ങുകയാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരമുണ്ടാകില്ലെന്നും അമിത്ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അദാനി വിഷയത്തിൽ പാർലമെന്‍റിൽ നടന്നത് എന്തെന്ന് ജനങ്ങൾ കണ്ടിട്ടുണ്ട്. എംപിമാരുടെ പരാമർശങ്ങൾ നീക്കം ചെയ്ത സംഭവം പാർലമെന്‍റ് ചരിത്രത്തിലെ ആദ്യത്തെയല്ല. സഭ്യമായ ഭാഷയിൽ ചട്ടപ്രകാരം ചർച്ചകൾ നടക്കേണ്ട സ്ഥലമാണ് പാർലമെന്‍റ്.
ത്രിപുരയിൽ ബിജെപി മികച്ച വിജയം നേടും. വോട്ടെണ്ണൽ ദിനത്തിൽ ഉച്ചയ്ക്ക് 12ന് മുമ്പ് ബിജെപി വൻ ഭൂരിപക്ഷം നേടുമെന്നും അമിത്ഷാ കൂട്ടിച്ചേർത്തു.
Leave A Comment