ദേശീയം

ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണം; ജീവനക്കാര്‍ക്ക് നിര്‍ദേശവുമായി ബിബിസി

ന്യൂഡല്‍ഹി: ബിബിസി ഓഫീസുകളില്‍ റെയ്ഡ് നടത്തുന്ന ഇന്ത്യയിലെ ആദായനികുതി ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ ബിബിസി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഇവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കണമെന്ന് ബിബിസി ജീവനക്കാര്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചു.

വ്യക്തിപരമായ വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ല. എന്നാല്‍ ശമ്പളത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

അതേസമയം മും​ബെെ​യി​ലെ​യും ഡ​ൽ​ഹി​യി​ലെ​യും ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പിന്‍റെ പരിശോധന 24 മണിക്കൂര്‍ പിന്നിട്ടു. നാളെ വരെ പരിശോധന തുടരുമെന്നാണ് വിവരം.

Leave A Comment