രാജസ്ഥാന് സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ്
ജയ്പൂര്‍: പാര്‍ട്ടി നേതൃത്വത്തിന്റെ മുന്നറിയിപ്പ് മറികടന്ന് രാജസ്ഥാനില്‍ ഉപവാസസമരവുമായി സച്ചിന് പൈലറ്റ്. അനുയായികള്‍ക്കൊപ്പം അല്‍പ്പസമയത്തിനകം സച്ചിന് പൈലറ്റ് ഉപവാസസമരവേദിയിലെത്തും. ഒരു ദിവസം മുഴുവന്‍ മൗനവ്രതവും ആചരിക്കാനാണ് തീരുമാനം.
അതേസമയം സമരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് രാജസ്ഥാന് സര്‍ക്കാരിനെ പുകഴ്ത്തിക്കൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ നീതിയുടെ പാതയില്‍ മുന്നേറുകയാണെന്നാണ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പുറത്തുവന്ന ട്വീറ്റ്.
സമരം നടത്തിയാല്‍ സച്ചിന് പൈലറ്റിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തുവന്നിരുന്നു. സമരം പാര്‍ട്ടി അച്ചടക്കനടപടിയുടെ ലംഘനമാണെന്ന ഹൈമാന്‍ഡ് മുന്നറിയിപ്പ് അവഗണിച്ചാണ് സച്ചിൻ പൈലറ്റ് സമരവുമായി മുന്നോട്ട് പോകുന്നത്. ചര്‍ച്ചയ്ക്ക് തയാറായി ഡല്‍ഹിയിലേക്ക് വരണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നു.
അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെയാണ് സച്ചിന് പൈലറ്റ് ഉപവാസം പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സത്യാഗ്രഹം.
Leave A Comment