ദേശീയം

ഇ​ന്ത്യ​യി​ലെ മു​സ്‌​ലിം സമുദായത്തിന്‍റെ അ​വ​സ്ഥ പാ​ക്കി​സ്ഥാ​നി​ലും മി​ക​ച്ച​ത്

വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​യി​ലെ മു​സ്‌​ലിംക​ളു​ടെ ജീ​വി​ത നി​ല​വാ​രം പാ​ക്കി​സ്ഥാ​നി​ല്‍ ഉ​ള്ള മു​സ്‌​ലിംക​ളു​ടേ​തി​ലും മി​ക​ച്ച​തെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. തി​ങ്ക​ളാ​ഴ്ച, അ​മേ​രി​ക്ക​യി​ലെ പീ​റ്റേ​ഴ്സ​ണ്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ഇ​ക്ക​ണോ​മി​ക്സി​ല്‍ (പി​ഐ​ഐ​ഇ) ഇ​ന്ത്യ​ന്‍ സ​മ്പ​ദ്‌വ്യ​വ​സ്ഥ​യു​ടെ പ്ര​തി​രോ​ധ​ശേ​ഷി​യും വ​ള​ര്‍​ച്ച​യും എ​ന്ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​വാ​ദ​ത്തി​ല്‍ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് അ​വ​ര്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ മു​സ്‌​ലിം ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ആ ​ജ​നസം​ഖ്യ വ​ര്‍​ധി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ല്‍ എ​ല്ലാ മു​സ്‌​ലിംക​​ളും അ​വ​ര​വ​രു​ടെ​താ​യ തൊ​ഴി​ലു​ക​ള്‍ ചെ​യ്യു​ന്ന​തും അ​വ​രു​ടെ കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന​തും കാ​ണാ​നാ​കും. മാ​ത്ര​മ​ല്ല ഫെ​ലോ​ഷി​പ്പു​ക​ളും അവർക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്നു​ണ്ടെ​ന്നും നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ പാ​ക്കി​സ്ഥാ​നി​ലെ സ്ഥി​തി വി​ഭി​ന്ന​മാ​ണെ​ന്നും ചെ​റി​യ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് പാ​ക്കി​സ്ഥാ​നി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കെ​തി​രെ ക​ടു​ത്ത കു​റ്റം ചു​മ​ത്തു​ക​യും വ​ധ​ശി​ക്ഷ പോ​ലു​ള്ള ശി​ക്ഷ​ക​ളി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

നി​ക്ഷേ​പ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ "നെ​ഗ​റ്റീ​വ് പാ​ശ്ചാ​ത്യ മ​നോ​ഭാ​വ​ക്കെു​റി​ച്ചു​ള്ള 'പി​ഐ​ഐ​ഇ പ്ര​സി​ഡ​ന്‍റ് ആ​ദം എ​സ്. പോ​സ​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ഇ​ന്ത്യ​യെ അ​റി​യാ​ത്ത​വ​ര​ടെ വാ​ക്കു​ക​ള്‍ കേ​ള്‍​ക്കു​ന്ന​തി​ന് പ​ക​രം "വ​ന്ന് നോ​ക്കാ​ന്‍' നി​ക്ഷേ​പ​ക​രോ​ട് മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.

Leave A Comment