ദേശീയം

സച്ചിൻ പൈലറ്റ് ഡൽഹിയിലേക്ക്; കോൺഗ്രസ് അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡൽഹി: പാർട്ടി വിരുദ്ധ പ്രവർത്തനമെന്ന് കോണ്‍ഗ്രസ് വിലയിരുത്തിയിട്ടും രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കാരിനെതിരേ നിരാഹാര സമരം നടത്തി സച്ചിൻ പൈലറ്റ് ബുധനാഴ്ച ഡൽഹിയിലെത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും മുതിർന്ന കോൺഗ്രസ് നേതാക്കളുമായും സച്ചിൻ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ജയ്പൂരിലെ രക്തസാക്ഷി സ്മാരകത്തിലാണ് (ഷഹീദ് സ്ഥാൻ) സച്ചിൻ പൈലറ്റ് ഏകദിന നിരാഹാരം നടത്തിയത്. മഹാത്മാ ഗാന്ധിയുടെ ചിത്രം പശ്ചാത്തലമാക്കിയ നിരാഹാര വേദിയിൽ കോണ്‍ഗ്രസിന്‍റെ പാർട്ടി ചിഹ്നമായ കൈപ്പത്തിയോ മറ്റു സൂചകങ്ങളോ ഇല്ലായിരുന്നു.

ബിജെപി ഭരിച്ചപ്പോൾ രാജസ്ഥാനിൽ നടത്തിയ അഴിമതികളെക്കുറിച്ച് ഗെഹ്ലോട്ട് സർക്കാർ അന്വേഷണം നടത്തുന്നില്ല എന്നാരോപിച്ചായിരുന്നു സച്ചിന്‍റെ നിരാഹാരം. അതേസമയം, പാർട്ടിവിരുദ്ധമാകുമെന്ന താക്കീത് ലംഘിച്ച് നിരാഹാരം ഇരുന്നതിൽ അശോക് ഗെഹ്ലോട്ടും അനുയായികളും പ്രതിഷേധത്തിലാണ്. സച്ചിനെതിരേ കടുത്ത നടപടിവേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

Leave A Comment