എന്‍സിപിയില്‍ തലമുറ മാറ്റം; സുപ്രിയ നേതൃത്വത്തിലേക്കെന്ന് സൂചന
മുംബൈ: ശരദ് പവാര്‍ എന്‍സിപി ദേശീയ അധ്യക്ഷ പദവി ഒഴിയുന്നതോടെ സുപ്രിയ സുലേ എന്‍സിപി വര്‍ക്കിംഗ് പ്രസിഡന്റാകാന്‍ സാധ്യത. ഇത് സംബന്ധിച്ച് എന്‍സിപിയുടെ നാളെ നടക്കുന്ന നിര്‍ണായക നേതൃയോഗം തീരുമാനമെടുത്തേക്കും.
അജിത് പവാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച് ശരദ് പവാറിന്റെ മകള്‍ കൂടിയായ സുപ്രിയയെ പാര്‍ട്ടി അധ്യക്ഷയാക്കിയേക്കും. നിലവില്‍ ലോക്സഭാ അംഗമാണ് സുപ്രിയ സുലേ.
പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയും സുപ്രിയയ്ക്കാണ്. രാഹുല്‍ ഗാന്ധിയും എം കെ സ്റ്റാലിനും ഫോണില്‍ സുപ്രിയയെ വിളിച്ചിരുന്നു.
കഴിഞ്ഞദിവസം മുംബൈയില്‍ ആത്മകഥാ പ്രകാശന ചടങ്ങില്‍ എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി ശരദ് പവാര്‍ പ്രഖ്യാപിച്ചിരുന്നു. എന്‍സിപി രൂപീകരിച്ചത് മുതല്‍ പാര്‍ട്ടിയുടെ പരമോന്നത നേതാവായി തുടരുകയായിരുന്നു അദ്ദേഹം. എന്നാൽ പൊതുജീവിതം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Leave A Comment