രാഹുലിനു വേണ്ടി സമർപ്പിച്ച ഹർജി പരിഗണിക്കാതെ സുപ്രീംകോടതി
ന്യൂഡൽഹി: ജനപ്രാതിനിധ്യ നിയമമനുസരിച്ചു ക്രിമിനൽ കേസിൽ രണ്ടു വർഷം തടവുശിക്ഷ ലഭിച്ചാൽ അയോഗ്യത കൽപ്പിക്കുന്ന വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതി പരിഗണിച്ചില്ല.
ഗവേഷക വിദ്യാർഥിനിയും സാമൂഹിക പ്രവർത്തകയുമായ ആഭ മുരളീധരൻ നൽകിയ ഹർജിയിലാണ് ഇടപെടുന്നില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. ഇതോടെ ഹർജി പിൻവലിച്ചു. തന്റെ മണ്ഡലത്തിലെ ഒരു എംപിയെ ഈ വകുപ്പ് പ്രകാരം അയോഗ്യനാക്കിയെന്നതായിരുന്നു പരാതിക്കാരിയുടെ വാദം.
രാഹുൽഗാന്ധി എംപിയായിരുന്ന വയനാട് മണ്ഡലത്തിൽപ്പെട്ട മലപ്പുറം സ്വദേശിനിയാണു പരാതിക്കാരിയായ ആഭ. നിയമമനുസരിച്ച് അയോഗ്യനാക്കപ്പെട്ട ജനപ്രതിനിധി തന്നെയാണു ഇതിനെതിരേ സമീപിക്കേണ്ടതെന്നു കോടതി വ്യക്തമാക്കി.
Leave A Comment